Free ആയി ഒരു online store തുടങ്ങിയാലോ?How to get Free Digital Store / E-commerce Store
നിങ്ങൾ വിൽക്കുന്ന സാധനങ്ങൾ കസ്റ്റമറിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ എങ്ങനെ ഫ്രീയായി ഒരു ഓൺലൈൻ സ്റ്റോർ / ഡിജിറ്റൽ സ്റ്റോർ തുടങ്ങാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്
നിങ്ങൾ ഒരു ReSeller,Seller ആണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ സ്വന്തമായി പ്രൊഡക്റ്റ് ഉണ്ടെങ്കിൽ അത് കസ്റ്റമറിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ ഈ ആപ്പ് നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം
ഈ ആപ്പിന്റെ കുറച്ച് പ്രധാനപ്പെട്ട ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം
- നിങ്ങൾ കൊടുക്കുന്ന സ്റ്റോറിന്റെ പേര് തന്നെ സൈറ്റിന്റെ ലിങ്ക് ആയി നിങ്ങൾക്ക് കിട്ടും
- ഇത് നിങ്ങൾക്ക് ലൈഫ് ടൈം ഫ്രീ ആയിട്ട് ഉപയോഗിക്കാവുന്നതാണ്
- Minis എന്ന ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സ്റ്റോർ പൂർണ്ണമായും നിയന്ത്രിക്കാവുന്നതാണ്
- നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പല രൂപ മാറ്റങ്ങളും നിങ്ങളുടെ സ്റ്റോറിൽ ചെയ്യാവുന്നതാണ്
- നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് Coupons & Discounts കോഡുകൾ ഉണ്ടാകാവുന്നതാണ്
- Store highlights ആഡ് ചെയ്യാൻ സാധിക്കും
- കസ്റ്റമർക്ക് ലൈവായി സൈറ്റിലൂടെ നിങ്ങളുമായി ചാറ്റ് ചെയ്യാൻ സാധിക്കും
- ഡെലിവറി ചാർജ് എത്ര വെക്കണം or വേണ്ട എന്ന് സെറ്റ് ചെയ്യാം
- എന്തെങ്കിലും അഡിഷനൽ ചാർജ് വെക്കണമെങ്കിൽ അത് സെറ്റ് ചെയ്യാം.Like Packaging Charges
- സ്റ്റോറിൻ്റെ Return/Exchange പോളിസി സെറ്റ് ചെയ്യാം
- കസ്റ്റമർ Cart ൽ ആഡ് ചെയ്ത്. വാങ്ങാതെ പോകുമ്പോൾ Quick Message അയക്കാൻ പറ്റും
- Delivery Partners മായി കണക്‌റ്റ് ചെയ്യാൻ സാധിക്കും
ഈ ആപ്പിനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ
- Swiggy എന്ന കമ്പനിയുടെ കീഴിലുള്ള Application ആണ് ഇത്
- ക്യാഷ് ഓൺ ഡെലിവറി ഓപ്‌ഷൻ ഈ ആപ്പിൻ ലഭ്യമല്ല. പ്രീ പെയ്ഡ് ഓർഡറുകൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ
- .mini.store എന്ന ഡൊമൈയ്നിലാകും നിങ്ങൾക്ക് സൈറ്റിൻ്റെ ലിങ്ക് ലഭിക്കുക .ex: sitename.mini.store
Post a Comment