വീട്ടിലിരുന്നു കൊണ്ട് സമ്പാദിക്കാം | Reselling Business Malayalam|
ഇന്ത്യയിൽ ഒരു റീസെല്ലിംഗ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം?
ഇന്ത്യയിലെ ഓൺലൈൻ ബിസിനസ് സാധ്യതകൾ കൂടി വരികയാണ്. ഒരു റീസെല്ലിംഗ് ബിസിനസ്സ് ആരംഭിക്കുന്നത് ലളിതമാണ് കൂടാതെ വലിയ സാമ്പത്തിക പ്രതിബദ്ധത ആവശ്യമില്ല.ചില റീസെല്ലിംഗ് ബിസിനസുകൾക്ക് ഫിസിക്കൽ ലൊക്കേഷനും ഇൻവെൻ്ററിയും ആവശ്യമാണ്, ചിലത് പൂർണ്ണമായും ഓൺലൈനിൽ ചെയ്യാവുന്നതാണ്.ഓൺലൈനിൽ ഒരു റീസെല്ലർ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല കാര്യം നിങ്ങൾ മുൻകൂട്ടി സ്റ്റോക്ക് വാങ്ങേണ്ടതില്ല എന്നതാണ്. നിങ്ങൾക്ക് യാതൊരു ഇൻവസ്റ്റ്മെൻ്റ് ഇല്ലാതെ Reselling തുടങ്ങാം. ഇതിനായി നിങ്ങളുടെ കയ്യിൽ ഒരു സ്മാർട്ട്ഫോൺ,ഇൻറർനെറ്റ് കണക്ഷൻ, ഒരു ബാങ്ക് അക്കൗണ്ട് മാത്രം മതി.
നിങ്ങൾക്ക് എന്തൊക്കെ ഓൺലൈനിലൂടെ റീസെൽ ചെയ്യാം?
നിങ്ങൾക്ക് എന്ത് വേണമെങ്കിലും റീസെയിൽ ചെയ്യാൻ പറ്റും. കൂടുതൽ ആളുകളും റീസെൽ ചെയ്യുന്നത് ഗാഡ്ജറ്റ്,ആക്സസറീസ്,ഇലക്ട്രോണിക്സ്,ഷൂസ് ,വസ്ത്രങ്ങൾ,കരകൗശല വസ്തുക്കൾ, ടോയ്സ്, കിച്ചൺ ഉപകരണങ്ങൾ, എന്നിവയാണ്. ഇതുകൂടാതെ നിങ്ങളുടെ ഐഡിയ അനുസരിച്ച് നിങ്ങൾക്ക് സെൽ ചെയ്യാം. കൂടുതൽ ആളുകളും സെൽ ചെയ്യാത്ത പ്രോഡക്ടുകൾ നിങ്ങൾ വിൽക്കാൻ ശ്രമിക്കുക.
റിസെൽ ചെയ്യുന്നവർ ഉപയോഗിക്കുന്നത് ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക്, വാട്സ്ആപ്പ് ബിസിനസ്, വെബ്സൈറ്റ് എന്നിവ പോലത്തെ സോഷ്യൽ മീഡിയ ആപ്പുകൾ ആണ്. ഇവിടെയെല്ലാം നിങ്ങളുടെ ഓൺലൈൻ സ്റ്റോർ ലോഞ്ച് ചെയ്യുക.
എങ്ങനെ നല്ല ഡീലറെ കണ്ടെത്താം?
മിതമായ വിലക്ക് സാധനങ്ങൾ തരുന്നതും വിശ്വസ്തനുമായ നല്ലൊരു ഡീലറെ കണ്ടെത്തുക എന്നത് കുറച്ച് പ്രയാസകരമാണ്.കുറച്ച് നല്ല ഡീലർമാരുടെ നമ്പർ ആവശ്യമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.ഇൻസ്റ്റഗ്രാം സ്റ്റോറി,റീൽസ് പരസ്യത്തിലൂടെ ഹോൾസെയിൽ വിലക്ക് സാധനങ്ങൾ തരുന്ന ഡീലർമാരെ നിങ്ങൾക്ക് കാണാൻ സാധിക്കും. അങ്ങനെ അവരുടെ കോൺടാക്ട് ചെയ്ത് അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ചില ഡീലർമാർ നിങ്ങളുടെ സ്റ്റോർ കണ്ടു നിങ്ങൾക്ക് ഇങ്ങോട്ട് മെസ്സേജ് അയക്കും. റീസെല്ലേർസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക അവിടുന്ന് ഡീലർമാരുടെ നമ്പർ പരസ്പരം ഷെയർ ചെയ്യുക
വേറെ ഏതൊക്കെ രീതിയിൽ റീസല്ല് ചെയ്യാം?
Meesho,Glowroad,Shop 101 തുടങ്ങിയ ആപ്പുകൾ കൾ വഴിയും നിങ്ങൾക്ക് റീസൽ ചെയ്യാം. ഇതുവഴി റീസെല്ല് ചെയ്യുന്നതുകൊണ്ട് നിങ്ങൾക്കുള്ള ഉപകാരം എന്തെന്ന് വെച്ചാൽ നിങ്ങളുടെ കസ്റ്റമറിന് നിങ്ങൾക്ക് ക്യാഷ് ഓൺ ഡെലിവറിയും റിട്ടേൺ പോളിസിയും പ്രൊവൈഡ് ചെയ്യാൻ പറ്റും.
റീസെല്ലിംഗ് തുടങ്ങേണ്ട സ്റ്റെപ് ബൈ സ്റ്റെപ് പ്രോസസ് താഴെ കൊടുത്തിരിക്കുന്നു
ആദ്യമായി നിങ്ങളുടെ സ്റ്റോറിന് നല്ലൊരു പേര് നിങ്ങൾ കണ്ടെത്തണം
അതിനുശേഷം അത് സംബന്ധമായ നല്ല ലോഗോ ക്രിയേറ്റ് ചെയ്യണം
ശേഷം സോഷ്യൽ മീഡിയ ആപ്പുകളിൽ നിങ്ങളുടെ ഓൺലൈൻ സ്റ്റോർ ലോഞ്ച് ചെയ്യുക
നിങ്ങൾ ഏതു കാറ്റഗറി പ്രോഡക്ടുകൾ ആണോ വിൽക്കാൻ ഉദ്ദേശിക്കുന്നത് ആ സാധനങ്ങൾ ഹോൾസെയിൽ വിലക്ക് റീസെലേഴ്സിന് തരുന്ന നല്ലൊരു ഡീലറെ കണ്ടെത്തുക
അവരുടെ ബ്രോഡ്കാസ്റ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക. അതിലൂടെ നിങ്ങൾക്ക് പ്രോഡക്ടുകളുടെ ഫോട്ടോസും വിവരങ്ങളും ലഭിക്കും
അവര് തരുന്ന പ്രോഡക്ടുകളുടെ വിലക്ക് ശേഷം നിങ്ങളുടെ മാർജിൻ ആഡ് ചെയ്ത ശേഷം നിങ്ങളുടെ സ്റ്റോറിൽ പ്രദർശിപ്പിക്കുക. ഫ്രീ ഡെലിവറി ആണോ, ഡെലിവറി ഫീസ് എക്സ്ട്രാ ആണോ എന്ന് ചോദിച്ചു ഉറപ്പു വരുത്തുക
കസ്റ്റമറിനെ ആകർഷിക്കുന്ന രീതിയിലുള്ള നല്ല ക്വാളിറ്റി ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക
ശേഷം ഷോട്ട് വീഡിയോകളിലൂടെയും പരസ്യത്തിലൂടെയും നിങ്ങളുടെ സ്റ്റോറിനെ പ്രൊമോട്ട് ചെയ്യുക (കൂടുതൽ ആളുകളിലേക്ക് എത്തിക്കുക)
കസ്റ്റമറിന് നിങ്ങളുടെ പ്രോഡക്റ്റ് ഇഷ്ടമായാൽ അവർ നിങ്ങളെ കോൺടാക്ട് ചെയ്യും. അവരുടെ ഡെലിവറി അഡ്രസ്സും സാധനത്തിന്റെ കാശും കൈപ്പറ്റുക
അതിൽ നിന്ന് നിങ്ങൾ ആഡ് ചെയ്ത മാർജിൻ എടുത്ത ശേഷം ബാക്കി ഡീലർ പറഞ്ഞ എമൗണ്ട് കസ്റ്റമറിന്റെ ഡെലിവറി ഡീറ്റെയിൽസും ഡീലർക്ക് കൈമാറുക
അങ്ങനെ ഡീലർ നേരിട്ട് കസ്റ്റമറിലേക്ക് പ്രോഡക്റ്റ് ഷിപ്പ് ചെയ്യും. അങ്ങനെ നിങ്ങളെ കസ്റ്റമറിലേക്ക് സാധനം എത്തും
എങ്ങനെ ക്യാഷ് ഓൺ ഡെലിവറി കസ്റ്റമർക്ക് പ്രൊവൈഡ് ചെയ്യാം?
എല്ലാ ഡീലർമാരും ക്യാഷ് ഓൺ ഡെലിവറി സർവീസ് നൽകാറില്ല. ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ എന്ന് ഡീലറോട് ചോദിക്കുക. എന്നിട്ട് അതിൻറെ റൂൾസും കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കുക. ചില ഡീലർമാർ ക്യാഷ് ഓൺ ഡെലിവറി ആകുമ്പോൾ 50 രൂപയോ 100 രൂപയോ അഡ്വാൻസ് ആയിട്ട് പെയ്മെൻറ് ചെയ്യാൻ പറയും അത് നിങ്ങളുടെ കസ്റ്റമർ ഓർഡർ ക്യാൻസൽ ചെയ്യാതിരിക്കാൻ വേണ്ടിയാണ്. ആ തുക നിങ്ങളുടെ കസ്റ്റമറുടെ കയ്യിൽ നിന്നും ആദ്യമേ വാങ്ങുക.
എങ്ങനെയാണ് റിട്ടേൺ/റീപ്ലേസ്മെൻറ് and റീഫണ്ട് പോളിസി?
അധികം ഡീലർമാരും റിട്ടേൺ റീഫണ്ട് നൽകാറില്ല. അത് ഡീലറോട് ആദ്യമേ ചോദിച്ചു അറിയുക. പ്രോഡക്റ്റ് എന്തെങ്കിലും കാരണവശാൽ ഡാമേജ് വരികയോ കസ്റ്റമർക്ക് സാധനം ഇഷ്ടപ്പെട്ടില്ലെങ്കിലോ എങ്ങനെയാണ് റിട്ടേൺ ചെയ്യുക എന്ന്. റിട്ടേൺ പോളിസി നൽകുന്ന അധികം ഡീലർമാരും റൂൾസ് ആയിട്ട് 360 ഡിഗ്രി ഓപ്പണിങ് വീഡിയോ അയച്ചു കൊടുക്കാനാണ് പറയാറ്. ആ വീഡിയോയിൽ പ്രൊഡക്റ്റിന്റെ ഡാമേജ് കൃത്യമായി കാണണം.
നിങ്ങൾ ഏതെങ്കിലും ആപ്പിലൂടെ റീസെല്ല് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ റിട്ടേൺ ചെയ്യാം. ആപ്പിലൂടെ സെൽ ചെയ്യുകയാണെങ്കിലും ആ പ്രോഡക്റ്റിന് റിട്ടേൺ പോളിസി ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
കസ്റ്റമറുടെ ട്രസ്റ്റ് എങ്ങനെ നേടിയെടുക്കാം?
നിങ്ങളുടെ സ്റ്റോറിന് അത്യാവശ്യം ഫോളോവേഴ്സ് ഉണ്ടെങ്കിൽ അത് കാണുമ്പോൾ കസ്റ്റമറിന് താനെ വിശ്വാസം ഉണ്ടാകും
നിങ്ങളുടെ സ്റ്റോറിന്റെ പേര്,ഡീറ്റെയിൽസ് ഗൂഗിളിൽ സെർച്ച് ചെയ്തു കാണുമ്പോൾ കസ്റ്റമർ വിശ്വസിക്കാം
അതിന് നിങ്ങളുടെ സ്റ്റോർ Google my business ൽ ആഡ് ചെയ്താൽ മതി. അതിൽ നിങ്ങളുടെ എല്ലാ വിവരവും കൊടുക്കുക.പാൻ കാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ബിസിനസ് വെരിഫൈ ചെയ്യാം.
കൂട്ടുകാരുടെ മൊബൈലിൽ നിന്നും നിങ്ങളുടെ സ്റ്റോറിന് നല്ല പോസിറ്റീവ് റിവ്യൂ കൊടുക്കുക
വരുന്ന എല്ലാ കസ്റ്റമറെ കൊണ്ടും കൂട്ടുകാരെ കൊണ്ടും സ്റ്റോറിന്റെ എല്ലാ Social media അക്കൗണ്ടുകളുടെയും ലിങ്ക് വിട്ടുകൊടുത്തു ഫോളോ ചെയ്യാൻ പറയുക
റീസെല്ലിനെ പറ്റിയുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഞങ്ങളുടെ യൂട്യൂബ് വീഡിയോക്ക് താഴെ കമൻറ് ആയി രേഖപ്പെടുത്തുക
Post a Comment