50 രൂപക്ക് സ്വന്തമായി ഫോണിൽ പാൻ കാർഡ് എടുക്കാം Apply for New Pan Card





എന്തിനാണ് പാന്‍ കാര്‍ഡ്? പാൻ കാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ ഇന്ന് നിത്യ ജീവിതത്തിൽ വേണ്ട ഒരു അത്യാവശ്യ രേഖയാണ്. ആദായ നികുതി വകുപ്പാണ് പാൻ കാർഡ് ഉപയോക്താവിന് ഇഷ്യൂ ചെയ്യുന്നത്. ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്കമുള്ള ആൽഫാ ന്യൂമറിക് നമ്പറിനെ ലാമിനേറ്റ് ചെയ്ത് ഐ ടി വകുപ്പ് നൽകുന്ന കാർഡ് ആണ് പാൻ കാർഡ്. സാമ്പത്തിക ആവശ്യങ്ങൾക്ക് ഇന്ത്യാ രാജ്യത്ത് പാൻ കാർഡ് നിർബന്ധമാണ്. ഇതു കൂടാതെ പാൻ കാർഡ് പലയിടങ്ങളിലും നിങ്ങളുടെ തിരിച്ചറിയൽ രേഖയായും ഉപയോഗിക്കാറുണ്ട്.

മിക്ക ആളുകളും കരുതുന്നത് പാൻ കാർഡ് എടുത്താൽ ടാക്സ് അടയ്ക്കണം എന്നാണ് എന്നാൽ അങ്ങനെയില്ല. നിശ്ചിത തുകയുടെ മുകളിൽ ഇടപാടുകൾ നടത്തുമ്പോഴാണ് ടാക്സ് അടക്കേണ്ടി വരുന്നത്

നിങ്ങൾ 18 വയസ്സ് കഴിഞ്ഞവർ ആണെങ്കിൽ നിങ്ങൾക്ക് വേണ്ടി അപേക്ഷിക്കാം. ഓൺലൈനായി ബാങ്ക് അക്കൗണ്ട് തുടങ്ങാനും ട്രേഡ് ചെയ്യാൻ ഡിമാൻഡ് അക്കൗണ്ട് തുടങ്ങാനും മ്യൂച്ചൽ ഫണ്ട് തുടങ്ങാനും മറ്റു പല കാര്യങ്ങൾക്കും പാൻ കാർഡ് നിർബന്ധമാണ്.

പാന്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ട് പ്രധാന വസ്തുതകള്‍:-

1. ഒരു ധനകാര്യ സ്ഥാപനത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം നടത്താന്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. പോസ്റ്റ്ഓഫീസ് സേവിംഗ്‌സിനും ഈ നിയമം ബാധകമാണ്.

2. ഹോട്ടലില്‍ ഒറ്റത്തവണയായി 25,000 രൂപയില്‍ കൂടുതല്‍ ബില്ല് നല്‍കുമ്പോഴും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണം.

3. ഒരു ലക്ഷത്തില്‍ കൂടുതല്‍ വിലമതിക്കുന്ന സെക്യൂരിറ്റികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ 50,000 രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുകയോ ചെയ്യുമ്പോഴും കാര്‍ഡ് വേണം.

4. ഒരു ദിവസം 50,000 രൂപയ്ക്കു മുകളിലുള്ള തുക പണമായി നല്‍കി ബാങ്ക് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ചെക്ക് എന്നിവ വാങ്ങുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 

5. ബാങ്കില്‍ ഒരു ദിവസം 50000 രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിക്കുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

6. ബാങ്കുകളില്‍ നിന്ന് അക്കൗണ്ട് ഹോള്‍ഡര്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ നല്‍കുന്നതിനും പാന്‍ കാര്‍ഡ് ആവശ്യമാണ്. 

7. 50,000 രൂപ ഉപയോഗിച്ച് ഒരു കമ്പനിയുടെ ഷെയറുകള്‍ സ്വന്തമാക്കുന്നതിനും ഏതെങ്കിലും സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ ഡിബഞ്ചറുകള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍ വാങ്ങുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 

8. ഒരു വര്‍ഷത്തില്‍ 50,000 രൂപയോ അതിനു മുകളിലോ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കാനും പാന്‍ കാര്‍ഡ് വേണം.

9. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

10. ഓണ്‍ലൈനായും അല്ലാതെയും പാന്‍ കാര്‍ഡിനു വേണ്ടി അപേക്ഷ നല്‍കാന്‍ സാധിക്കും. നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസറ്ററി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കള്‍ വഴിയും അപേക്ഷിക്കാം.

പാൻ കാർഡിന് എങ്ങനെ ഫോൺ ഉപയോഗിച്ച് സ്വന്തമായി ഫ്രീയായി അപ്ലൈ ചെയ്യാം?

> ഏതെങ്കിലും ഒരു ബ്രൗസർ ഓപ്പൺ ചെയ്തു Instant E-Pan Card എന്ന് സെർച്ച് ചെയ്യുക

> ശേഷം incometax.gov.in എന്ന ഡൊമൈൻ കാണുന്ന സൈറ്റിൽ പ്രവേശിക്കുക

> അടിയിലേക്ക് സ്ക്രോൾ ചെയ്താൽ Instant E Pan എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക

> Get New e-Pan എന്നതിൽ ക്ലിക്ക് ചെയ്യുക

> ശേഷം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ അവിടെ എന്റർ ചെയ്യുക.

> “I confirm that” എന്ന ബോക്സ് ✅ കൊടുത്തു. Continue ക്ലിക്ക് ചെയ്യുക. 

> On the OTP validation page, select “I have read the consent terms and agree to proceed further” before selecting “Continue.”

> Click “Continue,” ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് OTP വരും അത് Enter ചെയ്യുക
and check the box to confirm your Aadhaar details with UIDAI.

> Choose the I Accept that checkbox and click “Continue” on the Validate Aadhaar Details screen.

> An Acknowledgment Number and a success message appear on the screen following a successful submission. It is recommended that you write down the Acknowledgment ID for future use. A confirmation message will also be sent to the mobile number linked to your Aadhaar.

24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് പാൻ കാർഡ് നമ്പർ എസ് എം എസ് ആയി ലഭിക്കും.പാൻ കാർഡ് ഈ വെബ്സൈറ്റിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇതിൻറെ pdf ഡൗൺലോഡ് ചെയ്തു pvc പ്രിൻറ് എടുത്തുകൊണ്ട് ഉപയോഗിക്കാവുന്നതാണ് ഉപയോഗിക്കാവുന്നതാണ്

ഒറിജിനൽ പാൻ കാർഡ് വേണമെങ്കിൽ 50 രൂപ കൊടുത്ത് റീപ്രിന്റിനു വേണ്ടി അപ്ലൈ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പോസ്റ്റ് വഴി ഒറിജിനൽ പാൻ കാർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഒരു മാസത്തിനു ശേഷമേ RePrint വേണ്ടി അപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂ